അന്തരിച്ച കെജി ജോര്‍ജിന് ആദരാഞ്ജലി അര്‍പ്പിച്ച് നടന് മമ്മൂട്ടി. ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച ഒരാള്‍ കൂടി പോയിയെന്ന് മമ്മൂട്ടി പറഞ്ഞു.
‘മലയാള സിനിമയില്‍ പുതിയ വഴി വെട്ടി തെളിച്ച വ്യക്തിയാണ്. ആ വഴിയില്‍ കൂടി എനിക്കും വരാന്‍ പറ്റിയെന്നത് വലിയ കാര്യമാണ്. എന്നെ സംബന്ധിച്ച് ഗുരുതുല്യനായ ഒരാളാണ്. സിനിമയില്‍ അദ്ദേഹം സജീവമല്ലായിരുന്നെങ്കിലും അദ്ദേഹത്തിന്റെ സിനിമകള്‍ ഇപ്പോഴും സജീവമാണ്. ഓരോ സിനിമയും വേറിട്ട് നില്‍ക്കുന്നതാണ്. സാമൂഹിക രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത സിനിമകളായിരുന്നു കെജി ജോര്‍ജിന്റേതെന്നും’ മമ്മൂട്ടി പറഞ്ഞു.
രാവിലെയാണ് മലയാളത്തിന്റെ എക്കാലത്തെയും ഇതിഹാസ ചലച്ചിത്രകാരനായ കെ ജി ജോര്‍ജ് അന്തരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. കൊച്ചിയില്‍ വയോജന കേന്ദ്രത്തിലായിരുന്നു കെ ജി ജോര്‍ജ് കുറച്ച് കാലമായി താമസിച്ചുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക