കാസർകോട്: കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍ ഇന്ന് ഫ്ലാഗ്ഓഫ് ചെയ്തു. കേരളത്തിലെ വന്ദേഭാരത് എക്സ്പ്രസ് അടക്കം രാജ്യത്ത് ഇന്ന് ഒന്‍പത് വന്ദേഭാരത് സര്‍വീസുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. ഇതിനിടെ പുതിയ വന്ദേഭാരത്, സ്പെഷൽ സര്‍വീസിനിടെ ആദ്യം സർവീസ് ആരംഭിച്ച വന്ദേഭാരതുമായി കണ്ടുമുട്ടുന്ന വീഡിയോ റയിൽവെ പങ്കുവെച്ചു.
കേരളത്തിലെ വന്ദേഭാരത് ട്രെയിനുകൾ കണ്ടുമുട്ടിയപ്പോൾ എന്ന് ആരംഭിക്കുന്ന കുറിപ്പോടെയാണ് ദക്ഷിണ റെയിൽവേ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘20634 തിരുവനന്തപുരം–കാസർകോട് വന്ദേഭാരത്, 02631 കാസർകോട്–തിരുവനന്തപുരം വന്ദേഭാരതിനെ കണ്ടുമുട്ടുന്നു’, എക്സിൽ റെയിൽവേ കുറിച്ചു. കാസർകോടിനും കാഞ്ഞങ്ങാടിനും മധ്യേയാണ് രണ്ടു ട്രെയിനുകളും കണ്ടുമുട്ടിയത്. പുതിയ വന്ദേഭാരതിൽനിന്നാണ് ദൃശ്യം പകർത്തിയത്.
Two Kerala Vande Bharat Meets Each Other
20634 Trivandrum-Kasaragod Vande Bharat meets 02631 Kasaragod-Trivandrum Vande Bharat greets between kasargod – Kanhangad#VandeBharat #kasaragod @RailMinIndia pic.twitter.com/NWAz7HRmey
— Southern Railway (@GMSRailway) September 24, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക