പാരീസിൽ വച്ച് നടന്ന ഇക്വസ്ട്രിയൻ വേൾഡ് എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിൽ ദീർഘദൂര കുതിരയോട്ട മത്സരം പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ ജൂനിയർ താരമായ നിദ അൻജുമിന് കായിക കൂട്ടായ്മ സ്വീകരണം നൽകി. എംപി പി വി അബ്ദുൽ വഹാബ് മലപ്പുറം സെന്റ് ജോസഫ് ചർച്ച് പാരിഷ് ഹാളിൽ നടന്ന പരിപാടിയിൽ നിദയ്ക്ക് ഉപഹാരം നൽകി.
മലപ്പുറം ജില്ലയിലെ തിരൂർ സ്വദേശിനിയായ നിദ അൻജുമിൻ മലപ്പുറത്തിന്റെ പെരുമ ഉയർത്തി എന്നും ഇന്ത്യയുടെ അഭിമാനമായി മാറിയെന്നും അബ്ദുൾ വഹാബ് എംപി പറഞ്ഞു. ഇക്വസ്ട്രിയൻ വേൾഡ് എൻഡുറൻസ് ചാമ്പ്യൻഷിപ്പ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ താരവും ഒന്നിലേറെ തവണ 100കിലോ മീറ്റർ ദൂരം കുതിരയോട്ടം പൂർത്തിയാക്കി ത്രീ സ്റ്റാർ റൈഡർ പദവി നേടിയ ആദ്യ ഇന്ത്യൻ വനിതയുമായി നിദ.
ചടങ്ങിൽ എ പി അനിൽകുമാർ എംഎൽഎ, നഗരസഭാ ചെയർമാൻ മുജീബ് കാടേരി, എം എസ് പി അസിസ്റ്റന്റ് കമാൻഡന്റ് ഹബീബ് റഹ്മാൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം മേധാവിയായ ഡോ വി പി സക്കീർ ഹുസൈൻ, വിവിധ കായിക അസോസിയേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക