നേരത്തെ ആഹാരം കഴിക്കുന്നതിന്റെ ഗുണങ്ങൾ അറിയാം
നേരത്തെ അത്താഴം കഴിക്കുകയാണെങ്കിൽ ഇത് ഉറങ്ങുന്നതിന് മുമ്പ് ദഹനം കൃത്യമായി നടക്കാൻ സഹായകമാകും. ഉറങ്ങുന്നതിന് തൊട്ടുമുമ്പാണ് ഭക്ഷണം കഴിക്കുന്നത് എങ്കിൽ ഇത് ശരിയായ രീതിയിൽ ദഹനം നടക്കുന്നതിന് പ്രയാസമാകുന്നു. ഇത് ദഹന സംബന്ധിയായ അസുഖങ്ങൾക്കോ ഉറക്കം നഷ്ടപ്പെടുന്നതിനോ വരെ കാരണമായേക്കാം.
ഉറങ്ങുന്നത് കുറച്ച് സമയം മുമ്പ് വയറു നിറച്ച് ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നതിന് കാരണമാകുന്നു. ഇത് ശരിയായി ഉറങ്ങുന്നത് തടസ്സപ്പെടാൻ കാരണമാകുന്നു. നേരത്തെ ഭക്ഷണം കഴിക്കുകയാണെങ്കിൽ ദഹന പ്രക്രിയകൾ പൂർത്തിയാക്കി വിശ്രമിക്കാൻ ശരീരം തയാറെടുക്കും. ഇതിലൂടെ തടസമില്ലാത്ത ഉറക്കത്തിന് സാധിക്കും.
പതിവായി നേരത്തെ അത്താഴം കഴിക്കുകയാണെങ്കിൽ ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കും. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് അമിത തോതിൽ ഭക്ഷണം കഴിക്കുന്നതിന് ഇടയാക്കും. കൂടാതെ വറുത്തതും പൊരിച്ചതുമായ ഭക്ഷണം കഴിക്കുന്നതിനുള്ള പ്രവണതകളും വർദ്ധിക്കും. നേരത്തെ ഭക്ഷണം കഴിച്ചാൽ ഇത് കുറക്കുന്നതിന് സഹായിക്കും.
നെഞ്ചെരിച്ചല്‍ കുറക്കും ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കുന്നത് ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ നെഞ്ചെരിച്ചില്‍ അനുഭവപ്പെടുന്നതിനുള്ള സാദ്ധ്യത വർദ്ധിക്കും. നേരത്തെ അത്താഴം കഴിക്കുന്നത് നെഞ്ചെരിച്ചിൽ കുറയ്ക്കുന്നതിന് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക