ബോളിവുഡ് താരം പരിനീതി ചോപ്രയും ആം ആദ്മി പാർട്ടി നേതാവായ രാഘവ് ചദ്ധയും വിവാഹിതരായി. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹം കഴിച്ചത്. ഇപ്പോഴിതാ വിവാഹ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് പരിനീതി ചോപ്രയും രാഘവ ചദ്ദയും.
https://www.instagram.com/p/CxmfcrbI3Su/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==
പ്രശസ്ത ഡിസൈനറായ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വസ്ത്രങ്ങളിൽ വളരെ സുന്ദരിയായാണ് പരിനീതി ചോപ്ര പ്രത്യക്ഷപ്പെട്ടത്.
വിവാഹത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, നടിയും പരിനീതിയുടെ കസിനുമായ പ്രിയങ്ക ചോപ്ര, തുടങ്ങി രാഷ്ട്രീയ സിനിമ മേഖലയിലെ നിരവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക