‘എനിക്കു സുഖമില്ല, നല്ല ക്ഷീണമാണ് ‘ ഇങ്ങനെയൊക്കെ കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ പറുയുന്നത് നമ്മൾ കേട്ടിരിക്കും. പോഷകാഹാര കുറവാണ് ക്ഷീണത്തിനു പ്രധാന കാരങ്ങളിലൊന്ന്. അതുപോലെ തന്നെ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളിലും ധാതുക്കളിലും കുറവു വരുന്നതും ക്ഷീണത്തിലേക്ക് നമ്മെ നയിക്കാവുന്നതാണ്. വിട്ടുമാറാത്ത ക്ഷീണത്തിനു പിന്നിലെ കാരണങ്ങൾ അറിഞ്ഞിരിക്കാം..
അയേണിന്റെ കുറവുകൾ
അനീമിയ രോഗബാധിതരിൽ അമിതമായ ക്ഷീണം അനുഭവപ്പെടാറുണ്ട്. ഇത് അയേണിന്റെ (ഇരുമ്പ്) കുറവു മൂലമാണ്. ശരീരത്തിലേക്ക് ആവശ്യമായ ഓക്സിജന്റെ അളവിൽ കുറവു വരുന്നത് അനിമീയ പോലുള്ള രോഗങ്ങൾക്ക് കാരണമാകുകയും ഇത് അമിതമായ ക്ഷീണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇതു ഒഴിവാക്കാനായി അയേൺ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ബീൻസ്, നേന്ത്രക്കായ, മാംസം, പഴവർഗങ്ങൾ എന്നിവ കഴിക്കാവുന്നതാണ്.
വിറ്റാമിൻ ബി12
വിറ്റാമിൻ ബി12-ന്റെ കുറവാണ് ക്ഷീണത്തിലേക്ക് നമ്മെ നയിക്കാവുന്ന മറ്റൊരു കാരണം. ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും ഊർജ്ജത്തിനും വിറ്റാമിനുകൾ ആവശ്യമാണ്. മുട്ട, മത്സ്യം, പാൽ ഉത്പന്നങ്ങൾ തുടങ്ങിയവയിൽ ഇവ ധാരാളം അടങ്ങിയിരിക്കുന്നു.
വിറ്റാമിൻ ഡി
ഉന്മേഷത്തോടെ കാര്യങ്ങൾ ചെയ്യാൻ നമ്മെ സഹായിക്കുന്ന മറ്റൊരു വിറ്റാമിനാണ് വിറ്റാമിൻ ഡി. ശരീരത്തിനാവശ്യമായ വിറ്റാമിൻ ഡിയുടെ കുറവുകൾ ക്ഷീണത്തിലേക്ക് നയിച്ചേക്കാം. രാവിലെ കുറച്ചു നേരം സൂര്യപ്രകാശം കൊള്ളുന്നതും സാൽമൺ മത്സ്യം കഴിക്കുന്നതും വിറ്റാമിൻ ഡിയുടെ കുറവുകൾ പരിഹരിക്കാൻ സഹായിക്കുന്നു.
അയഡിൻ
ഭക്ഷണത്തിലെ അയഡിന്റെ കുറവുകൾ തൈറോയിഡ് പോലുള്ള അവസ്ഥയിലേക്ക് നയിക്കുന്നു. ഇത് ഒഴിവാക്കാനായി അയഡിൻ അടങ്ങിയ ആഹാരങ്ങൾ കഴിക്കാവുന്നതാണ്. കടൽ വിഭവങ്ങൾ, അയഡിൻ അടങ്ങിയ ഉപ്പ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
മഗ്നീഷ്യം
ശരീരത്തിന്റെ ക്ഷീണം അകറ്റി ഊർജ്ജ സ്വലതയോടെ കാര്യങ്ങൾ നിർവ്വഹിക്കാൻ ഒരു മനുഷ്യനെ സഹായിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് മഗ്നീഷ്യം. മുളപ്പിച്ച വിത്തുകൾ, പരിപ്പു വർഗങ്ങൾ, ഇലക്കറികൾ എന്നിവയിൽ മഗ്നീഷ്യം അടങ്ങിയിരിക്കുന്നു. മുകളിൽ പറഞ്ഞ വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അമിതമായ ക്ഷീണം നിങ്ങളുടെ ആരോഗ്യത്തെ ദോഷമായി ബാധിക്കുകയാണെങ്കിൽ ഉടനടി വൈദ്യസഹായം തേടേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക