ബാംഗ്ലൂർ: തമിഴ്നാടിന് കാവേരി നദീജലം വിട്ടുകൊടുക്കുന്നതിനെതിരെ ബെംഗളൂരുവില്‍ ഇന്ന് കര്‍ഷക, കന്നഡ സംഘടനകളുടെ ബന്ദ്. കര്‍ണാടക ജലസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ബന്ദ്.
ബന്ദിനെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. ബെംഗളൂരുവില്‍ പൊലീസ് ചൊവ്വാഴ്ച്ച അര്‍ധരാത്രിമുതല്‍ 24 മണിക്കൂര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 175ഓളം സംഘടനകള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളം വിട്ടു കൊടുത്താല്‍ കര്‍ണാടകയിലെ കര്‍ഷകരെ രൂക്ഷമായി ബാധിക്കുമെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്. സെപ്റ്റംബർ 29 ന് സംസ്ഥാനവ്യാപകമായി ബന്ദ് നടത്തുമെന്നും കന്നഡ ഒക്കൂട്ടയെന്ന കന്നഡഭാഷാ കൂട്ടായ്മയും വ്യക്തമാക്കി.
#WATCH | Karnataka: Security forces deployed in Bengaluru's Whitefield as a Bandh has been called by various organizations, in Bengaluru, regarding the Cauvery water issue pic.twitter.com/19mrBYboiW
— ANI (@ANI) September 26, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക