സഹകരണ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പുകളിലെ സർക്കാരിന്റെയും സിപിഎംന്റെയും നിലപാടുകൾ ശരിയല്ലെന്ന് സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ വിമർശനം . ആശങ്കയിലായ നിക്ഷേപകർക്കു പണം തിരിച്ചു നൽകുകയാണു വേണ്ടത്.
അതു ചെയ്യാതെ മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്നു ജനസദസ്സ് നടത്തിയിട്ടു കാര്യമില്ല. ഇപ്പോഴത്തെ മുൻഗണന ഇടതു സർക്കാരിനു ചേർന്നതല്ല. തൊഴിലാളികൾക്കും സാധാരണക്കാർക്കും വേണ്ടിയുള്ള പദ്ധതികൾക്കാണു മുൻഗണന നൽകേണ്ടത്. ഭരണത്തിൽ പല വിധത്തിലുള്ള ധൂർത്ത് നടക്കുകയാണ്.
അതേസമയം, സിപിഐ മന്ത്രിമാർ ഭരിക്കുന്ന ഭക്ഷ്യ, കൃഷി വകുപ്പുകൾക്കു വേണ്ട പണം അനുവദിക്കാൻ ധന വകുപ്പ് തയാറാകുന്നുമില്ലെന്നും യോഗത്തിൽ പ്രതിനിധികൾ കുറ്റപ്പെടുത്തിയതായി റിപ്പോർട്ടുകൾ പുറത്തു വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക