മേക്കോവര്‍ ചിത്രങ്ങൾക്ക് ലഭിച്ച ട്രോളുകള്‍ക്ക് മറുപടിയുമായി ബ്രിട്ടീഷ് മോഡലും നടിയുമായ എമി ജാക്സണ്. ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുള്ള ട്രോളുകള്‍ തികച്ചും സങ്കടകരമാണെന്നും പുരുഷതാരങ്ങള്‍ മേക്കോവര്‍ ചെയ്യുമ്പോള്‍ അവരെ പുകഴ്ത്തുകയും സ്ത്രീകള്‍ മേക്കോവര്‍ ചെയ്യുമ്പോള്‍ അവരെ ട്രോള്‍ ചെയ്യുന്ന പ്രവണതയാണ് കാണുന്നതെന്നും എമി പറയുന്നു. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആമിയുടെ പ്രതികരണം.
ഒപ്പന്‍ഹൈമര്‍ എന്ന ഹോളിവുഡ് ചിത്രത്തിലൂടെ ഏവര്‍ക്കും പരിചിതനായ ഐറിഷ് നടന് കിലിയന്‍ മര്ഫിയുമായിട്ടാണ് ട്രോളന്മാർ എമി ജാക്സണെ താരതമ്യം ചെയ്തത്. പീക്കി ബ്ലൈന്‍ഡേഴ്സ് എന്ന ബ്രിട്ടീഷ് സീരിസിലെ മര്‍ഫി അവതരിപ്പിച്ച തോമസ് ഷെല്‍ബി എന്ന കഥാപാത്രത്തെ പോലെയാണ് ആമി ഇരിക്കുന്നതെന്നായിരുന്നു ട്രോളുകള്‍. ഇരുവരുടെയും ചിത്രങ്ങള്‍ വച്ച് കൊണ്ടുള്ള മീമുകളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
പിന്നാലെയാണ് ട്രോളുകള്‍ക്കെതിരെ ആമി ജാക്സണ് രംഗത്തെത്തിയത്. ഗൗരവമായി തന്റെ ജോലിയെ കാണുന്ന ഒരു അഭിനയത്രിയാണ് താനെന്നും പുതിയ കഥാപാത്രത്തിനായി ശരീരഭാരം കുറയ്ക്കേണ്ടതിന്റെ ആവശ്യമുണ്ടായിരുന്നുവെന്നും എമി പറയുന്നു.
‘ഇന്ത്യയില്‍ നിന്ന് വന്ന കമന്റുകളില്‍ പുരഷന്മാരാണ് അധികവും മോശം പ്രതികരണം നടത്തിയത്. ഞാനൊരു അഭിനേതാവാണ്. എന്റെ ജോലി വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കഴിഞ്ഞ ഒരു മാസമായി ഞാന്‍ യുകെയില്‍ ഒരു പുതിയ പ്രൊജക്ടുമായി ബന്ധപ്പെട്ട് ജോലി ചെയ്യുകയായിരുന്നു. എന്റെ കഥാപാത്രത്തിന് വേണ്ടിയാണ് ലുക്കില്‍ ഇങ്ങനെ മാറ്റം വരുത്തിയത്. ഇതിനു മുമ്പും കഥാപാത്രങ്ങള്‍ക്കു വേണ്ടി ലുക്ക് മാറ്റിയ പല നടന്മാരേയും കണ്ടിട്ടുണ്ട്. എന്നാല്‍ അവര്‍ക്കെല്ലാം അഭിനന്ദനമാണ് ലഭിച്ചത്. എന്നാല്‍ ഇന്നൊരു സ്ത്രീ ചെയ്തപ്പോള്‍ പലര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്നില്ല. തങ്ങളുടെ സൗന്ദര്യ സങ്കല്പങ്ങള്ക്ക് വിരുദ്ധമായി ഒരു സ്ത്രീ രൂപത്തില്‍ മാറ്റം വരുത്തിയാല്‍ അവരെ പരിഹസിക്കാനുള്ള അവകാശമുണ്ടെന്ന് പലരും കരുതുന്നു.’ എമി അഭിമുഖത്തില്‍ പറയുന്നു.
https://twitter.com/AyyAyy0/status/1704735758203171151?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1704735758203171151%7Ctwgr%5E1282fa4a284c8ba02e3b286059c6380abf2c4c2b%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.thefourthnews.in%2Fentertainment%2Famy-jackson-befitting-reply-on-trolls-against-her-new-look
അതേസമയം കിലിയന്‍ മര്‍ഫിയുമായുള്ള താരതമ്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അതില്‍ തനിക്ക് സന്തോഷമാണുള്ളതെന്നായിരുന്നു ആമിയുടെ പ്രതികരണം. സൗന്ദര്യത്തിന്റെ കാര്യത്തില്‍ കിലിയന്‍ മര്‍ഫി പരിപൂര്ണനാണെന്നും എമി പറയുന്നു. ‘പിക്കീബ്ലൈന്ഡേഴ്സ് കം ബാക്കി’നായി താന്‍ ഇനി ബ്രിമിംഗം ആക്സെന്റ് ശരിയാക്കിയെടുക്കുമെന്നും എമി തമാശയായി പറയുകയുണ്ടായി.
മദ്രാസ പട്ടണം എന്ന എ.എല്‍ വിജയ് ചിത്രത്തിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ബ്രിട്ടീഷ് വംശജയായ എമി ജാക്സണ്. ഐ, 2.0, തങ്കമകന്,തെരി. 2.0, സിങ് ഈസ് ബ്ലിങ് തുടങ്ങി തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ശ്രദ്ധേയമായ ചിത്രങ്ങള്‍ ചെയ്തു. ഇപ്പോള്‍ കാമുകനും ഹോളിവുഡ് നടനുമായ എഡ് വെസ്റ്റ്വിക്കിനും മകന് ആന്‍ഡ്രിയാസിനുമൊപ്പം ലണ്ടനിലാണ് എമി താമസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക