ഔഷധഗുണങ്ങൾ ഒരുപാട് ഉള്ള ഇലയാണ് വഴനയില. സാധാരണയായി കുമ്പിളപ്പം തയ്യാറാക്കാൻ ഉപയോഗിക്കുന്നത് വഴനയിലയാണ്. നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് വഴനയിലക്ക് ഉള്ളത്. ശരീര ദുർഗന്ധം അകറ്റാനും മുടി കൊഴിച്ചിൽ തടയുന്നതിനും പല്ലുകളുടെ ആരോഗ്യത്തിനും ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമാണ് വഴനയില.
പല പ്രദേശത്തും പല പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. വഴനയുടെ കമ്പ് നല്ലതുപോലെ കത്തിച്ചെടുത്തതിനുശേഷം ആ കരി ഉപയോഗിച്ച് പല്ല് തേക്കുന്നത് പല്ലിന്റെ ആരോഗ്യത്തിനും പല്ല് വെളുക്കുന്നതിനുമൊക്കെ നല്ലതാണ്. വയറ് കുറയുന്നതിന് വഴനയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് വയർ കുറയുന്നതിന് മാത്രമല്ല സഹായിക്കുന്നത്. ശരീരദുർഗന്ധം അകറ്റുകയും വായനാറ്റം പോലുള്ള പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരമാർഗ്ഗം കൂടിയാണ് വഴനയിലയിട്ട് തിളപ്പിച്ച വെള്ളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക