ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ ശരീരത്തെയും മനസിനെയും ബാധിക്കും. മതിയായി ഉറങ്ങിയില്ലെങ്കിൽ ക്ഷീണം, ഉയർന്ന രക്തസമ്മർദ്ദം, മാനസിക സമ്മർദ്ദം, പകൽ നേരത്തെ ഉറക്കം എന്നിവയ്ക്ക് കാരണമാകും. ഉറങ്ങാനായി പാടുപ്പെടുന്നവർ വിസ്മരിക്കുന്ന ഒരുകാര്യമാണ് അന്ന് രാത്രി കഴിച്ച ഭക്ഷണം. ചില ഭക്ഷണങ്ങൾ രാത്രിയിൽ കഴിക്കുന്നത് അനുയോജ്യമല്ലെന്നതാണ് സത്യം.
ഈ ഭക്ഷണങ്ങൾ രാത്രിയിൽ ഒഴിവാക്കുന്നത് മികച്ച ഉറക്കം നൽകാൻ സഹായിക്കും.
1) എരിവുള്ള ഭക്ഷണങ്ങൾ:- ശരീരത്തിന്റെ താപനില വർദ്ധിപ്പിക്കാൻ സഹായിക്കുിന്ന ഭക്ഷണമാണ് എരിവുള്ള ഭക്ഷണങ്ങൾ. അതുകൊണ്ട് തന്നെ ഇത് രാത്രിയിൽ ശീലമാക്കുന്നത് ഉറക്കത്തെ പ്രതികൂലമായി ബാധിക്കും. ഇത് ഗ്യാസ് പോലുള്ള ദഹന പ്രശ്നങ്ങൾക്ക് കാരണമാകും. നെഞ്ചെരിച്ചിൽ പോലുള്ള അസ്വസ്ഥതകളാണ് മിക്കപ്പോഴും ഉറക്കം കെടുത്തുന്നത്.
2) ബ്രെഡ്:- പഞ്ചസാരയുടെ അളവ് കൂടുതലുള്ള ഭക്ഷണം രാത്രിയിൽ കഴിക്കുന്നതത്് നന്നല്ല. ഇവ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ഉറക്കമില്ലാത്ത രാത്രി സമ്മാനിക്കാനും ബ്രെഡിനാകും
3) ഐസ്ക്രീം:– പഞ്ചസാരയുടെയും കൊഴുപ്പിന്റെയും കേന്ദ്രമാണ് ഐസ്ക്രീം എന്നത് ഓർമ്മിക്കേണ്ടതാണ്.
4) ചോക്ലേറ്റ്: ഇതിലടങ്ങിയിരിക്കുന്ന കഫീൻ ഉറക്ക കുറവിലേക്ക് നയിക്കും. മിൽക്ക് ചോക്ലേറ്റിൽ പഞ്ചാസാരയും ഡാർക്ക് ചേക്ലേറ്റിൽ തിയോബ്രോമിൻ എന്ന സംയുക്തവും അധികമായി ചേർന്നിട്ടുണ്ട്. ഇത് ഹൃദയമിടിപ്പ് വർദ്ധിക്കാനും കാരണമാകും.
5) വറുത്ത ഭക്ഷണങ്ങൾ: ഫ്രെഞ്ച് ഫ്രൈ, , സമൂസ, സ്പ്രിംഗ് റോൾ, ചിക്കൻ വറുത്ത വിഭവങ്ങൾ തുടങ്ങിയ വറുത്ത ഭക്ഷണങ്ങൾ രാത്രിയിൽ എന്തുവിലകൊടുത്തും ഒഴിവാക്കണം. ഉയർന്ന കൊഴുപ്പ് ഉള്ളതിനാൽ ദഹിക്കാൻ കൂടുതൽ സമയമെടുക്കുമെന്നതിനാൽ് ഉറങ്ങുമ്പോൾ അസ്വസ്ഥതയുണ്ടാക്കും.
രാത്രിയിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
1) പാൽ:- ഒരു ഗ്ലാസ് ചൂട് പാൽ എന്നും രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നത് ഉറക്കം ലഭിക്കാൻ സഹായിക്കും. പാലിലുള്ള കാത്സ്യമാണ് ഉറക്കം കിട്ടാനുള്ള കാരണം. ഉറക്കത്തെ സഹായിക്കുന്ന ‘മെലാറ്റോണിൻ’ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്ന ‘ട്രിപ്റ്റോഫാനെ’ തലച്ചോറിലേക്ക് എത്തിക്കുന്ന പ്രവർത്തനമാണ് കാത്സ്യം ചെയ്യുന്നത്.
2) ബദാം:- മികച്ച ഉറക്കത്തിന് ബദാം കഴിക്കുന്നത് അത്യുത്തമം. മഗ്നീഷ്യത്തിന്റെ ഉറവിടമായതിനാൽ ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നു.
3)മത്തൻ വിത്ത്: വറുത്തതെടുത്ത മത്തൻ വിത്ത് ഉറക്കത്തിന് സഹായിക്കുന്നു. ഇതിലുള്ള ട്രിപ്റ്റോഫാൻ, മഗ്നീഷ്യം, സിങ്ക് എന്നിവ മെലാറ്റോണിന്റെ ഉത്പാദനം ത്വരിതപ്പെടുത്തുന്നു.
4)വാഴപ്പഴം:- വാഴപ്പഴത്തിൽ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നതിന് അത്യുത്തമമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക