തിരുവനന്തപുരം: മോഹൻലാലും പ്രിയദർശനുമൊന്നിക്കുന്ന ചിത്രത്തിന് കഥയെഴുതാനെത്തുകയാണ് വിനീത് ശ്രീനിവാസൻ. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്ശേഷം മോഹൻലാലും പ്രിയദര്ശനുമൊന്നിക്കുന്ന സിനിമയാണിത്. ഹരം എന്നാണ് ചിത്രത്തിന്റെ പേര്. പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകും. അടുത്തവർഷം ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്ന ചിത്രത്തിന്റെ നിർമാണം ആശിർവാദ് സിനിമാസ് ആണ്.
പ്രിയദർശന്റെ സംവിധാനത്തിൽ വിനീത് ശ്രീനിവാസൻ എഴുതി മോഹൻലാൽ നായകനാകുന്നുവെന്നത് ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്. പ്രിയദർശൻ ആദ്യമായി സംവിധാനം ചെയ്ത പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലും മോഹൻലാൽ ആയിരുന്നു പ്രധാന കഥാപാത്രങ്ങളിൽ ഒന്ന് അവതരിപ്പിച്ചത്. വന്ദനം,ചിത്രം,ബോയിങ് ബോയിങ്,തേന്മാവിൻ കൊമ്പത്ത് തുടങ്ങി കേരളക്കരയുടെ മനംകവർന്ന നിരവധി ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ ഉണ്ടായിട്ടുണ്ട്. പ്രിയദര്ശന് സംവിധാനം ചെയ്ത അവസാനത്തെ ചിത്രമാണ് കൊറോണ പേപ്പേഴ്സ്. ജിത്തു ജോസെഫിന്റെ നേര് എന്ന ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക