പാലക്കാട് വാളയാർ ചെക്ക്പോസ്റ്റിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ രേഖകൾ ഇല്ലാത്ത 34 പവൻ സ്വർണ്ണം പിടികൂടി.
സ്വർണ്ണവുമായി എത്തിയ ആലത്തൂർ പരുത്തിപ്പിള്ളി സ്വദേശി ശിവകുമാറാണ് പിടിയിലായത്.തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ്സിൽ യാത്ര ചെയ്യവേയാണ് ഇയാളിൽ നിന്നും രേഖകൾ ഇല്ലാതെ കൊണ്ടുവന്ന സ്വർണ്ണം കണ്ടെടുത്തത്. പിന്നീട് ഇയാളെ വാളയാർ പൊലീസിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക