പാലക്കാട് ജില്ലയിലെ അട്ടപ്പാടി മുള്ളിയിലെ ചെക്ക്പോസ്റ്റ് അടച്ചതോടെ ദുരിതത്തിലായി സഞ്ചാരികൾ . തമിഴ്നാട് വനംവകുപ്പ് നടപടിക്കെതിരെ പ്രതിഷേധമുയരുകയാണ് . ഇതിന്റെ ഭാഗമായി സിപി എം സമര രംഗത്ത് വന്നു .
ചെക്ക് പോസ്റ്റ് തുറക്കണമെന്ന് ആവശ്യപ്പെട്ട് മുള്ളിയിൽ ജനകീയ മാർച്ചും ധർണ്ണയും സിപിഎം സംഘടിപ്പിച്ചു.അട്ടപ്പാടി – ഊട്ടി പാതയിലെ മുള്ളിയിലെ ചെക്ക് പോസ്റ്റ് തമിഴ്നാട് വനംവകുപ്പ് അടച്ചിട്ട് രണ്ടുവർഷത്തോളമായി.
ചെക്ക് പോസ്റ്റ് അടച്ചതോടെ സമീപ പ്രദേശങ്ങളിലുള്ളവരും സഞ്ചാരികളും ദുരിതത്തിലാണ് . ഈ സാഹചര്യത്തിലാണ് നാട്ടുകാരുടെ പ്രതിഷധമുയർന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക