സംസ്ഥാനത്ത് റേഷൻ കടകളിൽ ഡിജിറ്റൽ പണമിടപാട് സംവിധാനം ഒരുക്കാനൊരുങ്ങി ഭക്ഷ്യവകുപ്പ്. ഇതോടെ, ഉപഭോക്താക്കൾക്ക് ക്യുആർ കോഡ് സ്കാൻ ചെയ്ത് പണം നൽകാൻ സാധിക്കും. നിലവിൽ, സംസ്ഥാനത്തെ 40 ശതമാനത്തോളം വ്യാപാരികൾ സ്വന്തം നിലയിൽ ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ക്യുആർ കോഡ് സ്കാൻ ചെയ്ത് പണം നൽകുമ്പോൾ അതത് വ്യാപാരികളുടെ അക്കൗണ്ടിൽ പണം ക്രെഡിറ്റാകുന്നതാണ്. ഇതിനായി ഒരു ബാങ്കിനെ ചുമതലപ്പെടുത്തും.
നിലവിലുള്ളത് പോലെ പണം നൽകിയും റേഷൻ വാങ്ങാവുന്നതാണ്. സംസ്ഥാനത്തെ 14,000-ലധികം വരുന്ന റേഷൻ കടകളുടെ പ്രവർത്തനം പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ക്യുആർ കോഡ് സംവിധാനം ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക