അനധികൃത വില്പനയ്ക്കായി സൂക്ഷിച്ച 30 ലിറ്റർ വിദേശ മദ്യവും ഒരു കെയ്സ് ബിയറും എക്സൈസ് സംഘം പിടികൂടി. തൃശൂർ കയ്പമംഗലം കൂരിക്കുഴി പവർഹൗസ് പരിസരത്ത് നിന്നുമാണ് അനധികൃത മദ്യം പിടികൂടിയത്.
സംഭവത്തിൽ കൂരിക്കുഴി ഇളയരാംപുരയ്ക്കൽ വീട്ടിൽ സുനിൽകുമാറിനെ കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ എ. വി. മോയിഷും സംഘവും അറസ്റ്റ് ചെയ്തു.
മദ്യ ഷാപ്പുകൾക്കുള്ള രണ്ട് ദിവസത്തെ അവധി മുന്നിൽ കണ്ടാണ് ഇയാൾ മദ്യം സ്റ്റോക്ക് ചെയ്തതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ആളുകളുടെ ആവശ്യാനുസരണം കൂടിയ വിലയിൽ മദ്യം വീട്ടിൽ എത്തിച്ചു കൊടുക്കുന്നതിനിടെയാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക