പ്രമേഹ നിയന്ത്രണത്തിൽ നിങ്ങളുടെ ഭക്ഷണക്രമം നിർണായക പങ്ക് വഹിക്കുന്നു. പല ഭക്ഷണങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതായി അറിയപ്പെടുന്നു. അതിലൊന്നാണ് സവാള. മുൻപ് നടത്തിയ ഒരു പഠനത്തിൽ സവാള വെള്ളം കുടിക്കുന്നത് ടൈപ്പ്-1, ടൈപ്പ്-2 പ്രമേഹരോഗികൾക്കിടയിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതായി വെളിപ്പെടുത്തി. സവാളയ്ക്ക് ഗ്ലൈസെമിക് ഇൻഡക്സും കുറവാണ്.
പ്രമേഹം നിയന്ത്രിക്കാൻ സവാള ജ്യൂസ് തയ്യാറാക്കേണ്ട വിധം..
സവാള 1 എണ്ണം
വെള്ളം 1 കപ്പ്
നാരങ്ങ നീര് 1 ടീസ്പൂൺ
ഉപ്പ് ഒരു നുള്ള്
ഒരു ബ്ലെൻഡർ എടുത്ത് മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും ചേർത്ത് യോജിപ്പിച്ചെടുക്കുക. ശേഷം കുടിക്കുക. സവാളയിൽ വെള്ളം അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ പ്രതിരോധശേഷിക്കും ചർമ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
സെലിനിയം സവാളയിൽ കാണപ്പെടുന്ന ഒരു പോഷകമാണ്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കും. രോഗപ്രതിരോധ സംവിധാനത്തെ സെലിനിയം ഉത്തേജിപ്പിക്കുന്നു, അമിതമായ രോഗപ്രതിരോധ സംവിധാനത്തെ അടിച്ചമർത്തുന്നു. ആസ്ത്മയും മറ്റ് ശ്വാസകോശ സംബന്ധമായ അവസ്ഥകളും ഉള്ളവർക്കും സവാള വെള്ളം സഹായകമായേക്കാം. കാരണം ഇത് പ്രത്യേകിച്ച് ശ്വാസകോശങ്ങളെ ശക്തിപ്പെടുത്തുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക