ചെമ്മീൻ ഇഷ്ടമാണോ ? ഇഷ്ടമല്ലാത്തവർ ചുരുക്കമാണ്. എന്നാൽ ചെമ്മീൻ പ്രിയർ ചെമ്മീൻ കഴിച്ചാൽ ശരീരത്തിന് ഉണ്ടാകുന്ന ഈ മാറ്റങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണം.
പ്രൊട്ടീൻ അധികമാകും
മൂന്ന് ഔൺസ് ചെമ്മീനിൽ അടങ്ങിയിരിക്കുന്നത് 19 ഗ്രാം പ്രൊട്ടീനാണ്. ഇത് നമുക്ക് വേണ്ട 75% കലോറിയാകും. കൂടുതൽ ചെമ്മീൻ കഴിക്കുന്നതിലൂടെ ശരീരത്തിൽ കൂടുതൽ പ്രൊട്ടീൻ ലഭിക്കുമെന്നത് ചുരുക്കം.
കോപ്പർ
മനുഷ്യ ശരീരത്തിന് ആവശ്യമായതും എന്നാൽ അധികം സംസാരിച്ച് കേൾക്കാത്തതുമായ ഒന്നാണ് കോപ്പർ. അയേൺ മെറ്റബോളിസത്തിന് കോപ്പർ വേണം. ചെമ്മീനിൽ 300 മൈക്രോഗ്രാം കോപ്പറാണ് അടങ്ങിയിരിക്കുന്നത്. 900 മൈക്രോഗ്രാം കോപ്പർ മാത്രമേ മനുഷ്യ ശരീരത്തിന് ഒരു ദിവസം ആവശ്യമുള്ളു. കൂടുതൽ ചെമ്മീൻ കഴിച്ചാൽ കൂടുതൽ കോപ്പർ ശരീരത്തിലെത്തും.
കൊളസ്ട്രോൾ
ഒരു ദിവസം 300 മില്ലിഗ്രാമിൽ താഴെ മാത്രമേ കൊഴുപ്പ് മനുഷ്യശരീരത്തിൽ പ്രവേശിക്കാമുള്ളു. ചെമ്മീനിൽ 140 മില്ലിഗ്രാം കൊഴുപ്പുണ്ട്. ചെമ്മീൻ പാകം ചെയ്യുമ്പോൾ തേങ്ങാപാൽ, എണ്ണ എന്നിവ കുറച്ചാൽ കൊഴുപ്പും കുറയ്ക്കാൻ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക