ഡൽഹിയെ പിടിച്ചു കുലുക്കി ഭുചലനം. ഡൽഹിയിൽ അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം നേപ്പാളിലെ ഭത്തേക്കോല ആണെന്നാണ് റിപ്പോർട്ടുകൾ. നേപ്പാളിൽ 2.25 ന് ഉണ്ടായ ആദ്യ ഭൂചലനം 4.6 തീവ്രത രേഖപ്പെടുത്തിയപ്പോൾ 2. 51ന് ഉണ്ടായ രണ്ടാമത്തെ ഭൂചലനം 6.2 തീവ്രത രേഖപ്പെടുത്തി. തുടർന്ന് ഇന്ത്യ, ചൈന എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
40 സെക്കൻഡ് നേരം ഡൽഹിയിൽ ഭൂചലനം അനുഭവപ്പെട്ടപ്പോൾ ഓഫീസുകളിൽ നിന്നും വീടുകളിൽ നിന്നും പരിഭ്രാന്തരായി ആളുകൾ പുറത്തേക്ക് ഓടി. ഡൽഹിക്ക് പുറമേ ഉത്തർപ്രദേശിലെ ലക്നൗ, ഹാപൂർ, അംറോഹ എന്നിവിടങ്ങളിലും ഉത്തരാഖണ്ഡിന്റെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക