തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ വെച്ച് നടക്കുന്ന ജയിൽ വകുപ്പിന്റെ അസിസ്റ്റൻ്റ് പ്രിസൺ ഓഫിസർ തസ്തികയിലേക്ക് ഉള്ള പരീക്ഷ മാറ്റിവെച്ചു. ഒക്ടോബർ 4,5 തീയതികളിൽ നടത്താൻ നിശ്ചയിച്ച ശാരീരിക അളവെടുപ്പ്, കായികക്ഷമതാ പരീക്ഷ എന്നിവയാണ് മാറ്റി വെച്ചിരിക്കുന്നത്.
ജില്ലയിൽ ശക്തമായ മഴ തുടരുന്നത് കാരണമാണ് പരീക്ഷ മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. മറ്റു ജില്ലകളിലെ പരീക്ഷകൾക്ക് മാറ്റമില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക