നിങ്ങൾ ഒരു തെങ്ങ് കർഷകൻ ആണോ. അല്ലെങ്കിൽ നിങ്ങൾ തെങ്ങ് കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ. എങ്കിൽ ഈ അവസരം നിങ്ങൾക്കുള്ളതാണ്. മണ്ണുത്തിയിലെ കേരള കാർഷിക സർവകലാശാലയുടെ കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രം വഴി അത്യുൽപാദനശേഷിയുള്ള തെങ്ങിൻ തൈകൾ ലഭിക്കും.
അത്യുൽപാദനശേഷിയുള്ള തെങ്ങിൻതൈ ആയ WCT ( WEST COAST TALL)യുടെ വലിയ തൈകൾ തൈ ഒന്നിന് 110 രൂപ നിരക്കിലാണ് ലഭ്യമാകുക. വിശദവിവരങ്ങൾക്ക് 0487-2370051 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കുന്നതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക