കോട്ടയം: മഴ ശക്തമായ സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ ചില സ്കൂളുകൾക്ക് നാളെ അവധി. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും വെള്ളപ്പൊക്കബാധിത മേഖലകളിലെ സ്കൂളുകൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.
വേളൂർ സെന്റ് ജോൺസ് യുപിഎസ്, തിരുവാർപ്പ് സെന്റ് മേരീസ് എൽപിഎസ്, കിളിരൂർ എസ്എൻഡിപി എച്ച്എസ്എസ് എന്നീ സ്കൂളുകൾക്കുമാണ് അവധി.
ചെങ്ങളം ഗവൺമെന്റ് എച്ച്എസ്എസിൽ ക്യാമ്പ് പ്രവർത്തിക്കുന്നുണ്ടെങ്കിലും സ്കൂളിന് അവധി ബാധകമായിരിക്കില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക