എറണാകുളം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ നടത്തുന്ന കേരള യാത്ര ജനുവരിയില്‍ ആരംഭിക്കും. സംസ്ഥാന വ്യാപകമായി പരിപാടികള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഇന്ന് ചേര്‍ന്ന കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സര്‍ക്കാരിന്റെ ജനസദസ്സിന് ബദലായി സംസ്ഥാന വ്യാപക പരിപാടികള്‍ നടത്താനാണ് കെപിസിസി തീരുമാനം.
കെപിസിസി പ്രസിഡന്റായതിന് ശേഷം സുധാകരന് നടത്തുന്ന ആദ്യത്തെ കേരള യാത്രയാണിത്. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കായിരിക്കും കേരള യാത്ര. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെയും മുന്നണിയെയും ശക്തിപ്പെടുത്താനും ഒരുക്കാനും ലക്ഷ്യമിട്ടാണ് യാത്ര. കേരള യാത്രയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ നാളെ ചേരുന്ന കെപിസിസി യോഗത്തിലും ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക