റിയാദ്: ദമ്മാമിൽ നിന്ന് ബുധനാഴ്ച രാവിലെ 11.30ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ എയർലൈൻസ് വിമാനം വൈകുന്നു. എ 239 വിമാനമാണ് മണിക്കൂറുകൾ വൈകിയിട്ടും പുറപ്പെടാനാവാതെ യാത്രക്കാർ കുടുങ്ങിയിരിക്കുന്നത്. യന്ത്ര തകരാർ മൂലമാണ് വിമാനം വൈകുന്നത് എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
ആദ്യം ഒരു മണിക്കൂർ വൈകും എന്നാണ് അറിയിച്ചിരുന്നത്. ഉച്ചക്ക് 12.30ഓടെ യാത്രക്കാരെ വിമാനത്തിൽ പ്രവേശിപ്പിച്ചു. എന്നാൽ നാല് മണിക്കൂർ കഴിഞ്ഞിട്ടും വിമാനം പുറപ്പെട്ടിട്ടില്ല. ഇപ്പോൾ യാത്രക്കാരെ പുറത്തിറക്കിയിരിക്കുകയാണ്. പ്രശ്നം പരിഹരിച്ച് വൈകാതെ പുറപ്പെടും എന്നാണ് വിമാന കമ്പനി അധികൃതർ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക