തിരുവനന്തപുരം: ഇന്ത്യൻ സിനിമയുടെ ഇതിഹാസ താരം രജനീകാന്ത് ഇന്ന് ശ്രീപദ്മനാഭ ക്ഷേത്രത്തിൽ ദർശനം നടത്തും. പത്ത് ദിവസത്തെ ഷൂട്ടിംഗിന്റെ ഭാഗമായാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. എയർപോർട്ടിലുൾപ്പെടെ വൻ സ്വീകരണമായിരുന്നു സ്റ്റൈൽ മന്നന് ലഭിച്ചത്.
തലൈവർ-170 എന്ന പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് രജനീകാന്ത് തിരുവനന്തപുരത്ത് എത്തിയത്. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് തിരുവനന്തപുരത്ത് ഉണ്ടാകുക. ശംഖുമുഖത്തും വെള്ളായണിയിലും ഉൾപ്പെടെ തിരുവനന്തപുരത്തെ വിവിധ പ്രദേശങ്ങളിലാണ് പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകൾ.
തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ തലൈവർക്ക് വമ്പിച്ച സ്വീകരണമായിരുന്നു ആരാധകർ നൽകിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കന്യാകുമാരിയിൽ നിന്നും എത്തിയ ആരാധകർ വിമാനത്താവളത്തിൽ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക