മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്ത് ആസിഫ് അലി നായകനായ ‘കാസർഗോൾഡ്’ ഒടിടി റിലീസിനൊരുങ്ങുന്നു. ഒക്ടോബർ 13 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടങ്ങും.
ആസിഫ് അലി, സണ്ണി വെയ്ൻ,വിനായകൻ, ദീപക് പറമ്പോൾ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൽ. മുഖരി എന്റർടൈയ്മെന്റസും യൂഡ്ലീ ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമിച്ച ചിത്രമാണ് ‘കാസർഗോൾഡ്’.
സിദ്ദിഖ്, ധ്രുവൻ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സമ്പത്ത് റാം, സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ജെബിൽ ജേക്കബ് ഛായാഗ്രഹണം നിർവ്വഹിച്ചു. കോ-പ്രൊഡ്യൂസർ-സഹിൽ ശർമ്മ. സജിമോൻ പ്രഭാകർ തിരക്കഥ സംഭാഷണമെഴുതി. എഡിറ്റർ-മനോജ് കണ്ണോത്ത്, കല-സജി ജോസഫ്, മേക്കപ്പ്-ജിതേഷ് പൊയ്യ, വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക്, വിഷ്ണു വിജയ്,നിരഞ്ജ് സുരേഷ് എന്നിവർ സംഗീതം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക