തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ബി.ജെ.പി രാവണനായി ചിത്രീകരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ. എ.ഐ.സിസി ആഹ്വാനം അനുസരിച്ച് ഡി.സി.സികളുടെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെയും കോലം കത്തിച്ചുള്ള പ്രതിഷേധ പ്രകടനങ്ങളാവും സംഘടിപ്പിക്കുകയെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ അറിയിച്ചു.
ബി.ജെ.പിക്കും സംഘ്പരിവാർ സംഘടനകൾക്കും രാഹുൽ ഗാന്ധിയെ ഭയമായതിനാലാണ് അദ്ദേഹത്തെ രാവണനായി ചിത്രീകരിച്ച് ആക്രമിക്കുന്നതിനായി ആഹ്വാനം ചെയ്തതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി ആരോപിച്ചു.
‘പുതിയ യുഗത്തിലെ രാവണന് ഇതാ. അയാള്‍ തിന്മയാണ്. ധർമത്തിനും രാമനും എതിരെ പ്രവർത്തിക്കുന്നു, ഭാരതത്തെ നശിപ്പിക്കുകയാണ് അയാളുടെ ലക്ഷ്യം’ ‘രാവണന്.. ഒരു കോണ്‍ഗ്രസ് പാര്‍ട്ടി നിര്‍മ്മാണം, സംവിധാനം ചെയ്തത് ജോര്‍ജ്ജ് സോറോസ്’ ഇങ്ങനെ ആയിരുന്നു ബിജെപി ഹാന്‍ഡിലിന് വന്ന പോസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക