മലപ്പുറം: മലപ്പുറത്ത് അടുക്കളയിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. കുനിയിൽ അൻവാർ നഗർ സ്വദേശി അക്കരപ്പറമ്പിൽ ഹൈദർസിന്റെ വീട്ടിലാണ് തീ പിടിത്തമുണ്ടായത്. പൊട്ടിത്തെറിയിൽ അടുക്കള ഭാഗം തകർന്നു. കുടുംബത്തെ ഉടൻ മാറ്റിയതിനാൽ ദുരന്തം ഒഴിവായി.
പുലർച്ചെ നാലരയോടെയാണ് അപകടം നടന്നത്. അടുക്കളയിൽ തീയുയരുന്നത് കണ്ട അയൽവാസി നിയാസ് വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. മുക്കം ഫയർ ഫോഴ്സ് എത്തി തീ അണച്ചു. വാഷിങ് മെഷീനിൽനിന്നും ഷോർട്ട്സർക്യൂട്ട് മൂലം തീ പടർന്നുവെന്നാണ് പ്രാഥമിക നിഗമനമായി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക