നമ്മളിൽ മിക്ക ആളുകളും കിടന്നുറങ്ങുന്നത് സ്മാർട്ട്ഫോണുകൾ തൊട്ടരികിൽ വച്ചാണ്. ഫോണുകൾ തലയിണയുടെ അടുത്തുവെച്ച് കിടന്നുറങ്ങുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എന്നാൽ ഈ ശീലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
ഫോണിൽ നിന്ന് പ്രവഹിക്കുന്ന പലതരത്തിലുള്ള വികിരണങ്ങൾ തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കും എന്നാണ് വിദഗ്ധർ പറയുന്നത്. മൈക്രോവേവ് അവനില്‍നിന്ന് പുറപ്പെടുന്ന റേഡിയേഷന് തുല്യമാണ് സെല്‍ഫോണില്‍ നിന്നുള്ള റേഡിയേഷന്. ഇത് മസ്തിഷ്ക്ക അര്‍ബുദത്തിന് കാരണമായേക്കാം എന്നാണ് പഠനങ്ങൾ.
ഫോണില്‍ നിന്നുള്ള എൽ ഇ ഡി ലൈറ്റ് മെലാടോണിന്റെ ഉല്പാദനത്തെ തടസ്സപ്പെടുത്തുന്നതിനാൽ ഉറക്കം നഷ്ടമാകുന്ന അവസ്ഥയും ഉണ്ടായേക്കാം. കുട്ടികൾ ഉൾപ്പടെ മിക്ക ആളുകളും കിടന്നുറങ്ങുന്നത് ഫോൺ തലയിണയുടെ അടുത്ത് വെച്ചിട്ടായിരിക്കും. ഈ ശീലം മാറ്റേണ്ടതാണെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക