മനോഹരമായ ചര്‍മ്മത്തിനായി വിവിധ തരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരായിരിക്കും നമ്മളിൽ ഭൂരിപക്ഷം പേരും. എന്നാൽ ഓരോരുത്തരുടെയും ചര്‍മത്തിന്റെ സ്വഭാവം അനുസരിച്ചു വേണം ഉല്‍പ്പന്നങ്ങള്‍ ഉയോഗിക്കാൻ. ഇല്ലെങ്കിൽ ചർമത്തിന് തിരിച്ചടി ആവും ലഭിക്കുക.
അനുയോജ്യമായ ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
നിങ്ങളുടെ ചര്‍മ്മം ഏത് തരത്തിലുള്ളതാണെന്നാണ് ആദ്യം തിരിച്ചറിയേണ്ടത്. എണ്ണമയമുള്ളതോ വരണ്ടതോ സെന്‍സിറ്റീവായതോ ആയ ചർമ്മമാണെങ്കിൽ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളും അതിനനുസരിച്ചുള്ളതാവണം. അതില്‍ അടങ്ങിയിരിക്കുന്ന ചേരുവകളാണ് നോക്കേണ്ടത്. ആ ചേരുവകൾ നമ്മുടെ ചർമ്മത്തിന് അനുയോജ്യമാണോ എന്ന കാര്യമാണ് ഏറ്റവും പ്രധാനം.
സൂര്യനില്‍ നിന്ന് ചര്‍മ്മത്തിന് സംരക്ഷണം നല്കുന്ന ഉല്‍പ്പന്നങ്ങൾ വേണം തെരഞ്ഞെടുക്കാന്‍. ഏതെങ്കിലും പുതിയ ഉല്‍പ്പന്നം ഉപയോഗിക്കുന്നതിന് മുമ്പ് ഒരു പാച്ച് ടെസ്റ്റ് നടത്തുന്നത് നല്ലതാണ്. അതായത് മുഖത്ത് ഉപയോഗിക്കുന്നതിന് മുമ്പായി നിങ്ങളുടെ കൈത്തണ്ടയില്‍ ആദ്യം പരീക്ഷണം നടത്തണം. ഈ രീതിയില്‍ പരീക്ഷിക്കുമ്പോൾ അലര്‍ജികള്‍ തിരിച്ചറിയാന്‍ സാധിക്കും.
ചര്‍മ്മസംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒരു ഡെര്‍മറ്റോളജിസ്റ്റിനെ സമീപിക്കുന്നതാണ് ഉത്തമം. നിങ്ങളുടെ ചര്‍മ്മത്തിന് അനുയോജ്യമായ രീതിയിലുള്ള ഉത്പന്നങ്ങൾ ശുപാര്‍ശ ചെയ്യാൻ ഡെര്‍മറ്റോളജിസ്റ്റിന് കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക