വായയിലെ മാറ്റങ്ങൾ ശ്രദ്ധിച്ചു നമുക് പ്രമേഹ രോഗം കണ്ടെത്താൻ സാധിക്കും. പ്രമേഹ രോഗികളുടെ വായയ്ക്ക് സംഭവിക്കാറുള്ള മാറ്റങ്ങളാണ് എന്തൊക്കെ ആണ് എന്ന് നമുക്ക് നോക്കാം.
വാ അമിതമായി വരണ്ട് പോകുന്നു എന്നതാണ് ഒന്നാമത്തെ ലക്ഷണം. വായ വരണ്ട് ഉണങ്ങുന്നതുപോലെയും പൊട്ടുന്നത് പോലെ തോന്നുകയും ചെയ്താല്‍ അത് ഒരുപക്ഷേ പ്രമേഹത്തിന്റെ ലക്ഷണമാകാം.
ഉമിനീരിന് മധുര പലഹാരങ്ങളുടേയും പഴച്ചാറുകളുടേയും മണം അനുഭവപ്പെടുന്നതാണ് രണ്ടാമത്തെ ലക്ഷണം. എല്ലാ പ്രമേഹ രോഗികളും ഈ ലക്ഷണം കാണിക്കാറില്ലെങ്കിലും പല രോഗികള്‍ക്കും ഈ ലക്ഷണങ്ങള്‍ സാധാരണയായി കണ്ട് വരാറുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
അതുകൊണ്ട് തന്നെ വായില്‍ ഇത്തരം മാറ്റങ്ങള്‍ അനുഭവപ്പെട്ടാല്‍ വിദഗ്ധ ഉപദേശം തേടാന്‍ മറക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക