കൊല്ലം: ബസിൽ വിദ്യാർഥികൾ കൺസഷൻ നൽകിയില്ലെന്ന് ആരോപിച്ച് സ്വകാര്യ ബസ് ജീവനക്കാർക്ക് മർദനം. കൊല്ലത്ത് ഇളംബള്ളൂർ-ചവറ റൂട്ടിൽ സർവീസ് നടത്തുന്ന ജീവൻസ് ബസിലെ കണ്ടക്ടർ വിമലിനാണ് മർദനമേറ്റത്.
എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് മർദിച്ചത്. രാത്രി 7 മണിയോടെയായിരുന്നു സംഭവം. ജീവനക്കാരെ മർദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക