ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍, കോളേജുകള്‍ എന്നിവിടങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസറാകാനും, ഗവേഷണ പഠനത്തിന് ജെ.ആര്.എഫ് നേടാനുമുള്ള പരീക്ഷയായ നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) ഡിസംബര്‍ ആറ് മുതല്‍ 22വരെ നടക്കും.
ഒക്ടോബർ 28ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. 29ന് രാത്രി 11.50 വരെ ഫീസടക്കാം. ഓൺലൈൻ അപേക്ഷയിലെ അപാകതകൾ പരിഹരിക്കുന്നതിന് 30-31 വരെ സൗകര്യം ലഭിക്കും.
1150 രൂപയാണ് അപേക്ഷ ഫീസ്.പിന്നോക്ക വിഭാഗം സാമ്പത്തിക പിന്നാക്ക വിഭാഗത്തിലുള്ളവര്‍ക്ക് 600 രൂപയാണ് ഫീസ്. വിവിധ മേഖലകളിലെ 83 വിഷയങ്ങളിലായി യുജിസി നെറ്റ് എഴുതാം. അപേക്ഷാര്‍ഥികള്‍ക്ക് ഒന്നിലേറെ വിഷയങ്ങള്‍ക്ക് അപേക്ഷിക്കാനാവില്ല.
യോഗ്യത: 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം. പിന്നോക്ക, പട്ടിക, ഭിന്നശേഷി, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് 50 ശതമാനം മാര്‍ക്ക് മതിയാവും. അവസാന വര്‍ഷ വിദ്യാര്‍ഥികളെയും പരിഗണിക്കും.
പ്രായപരിധി: ജെ.ആര്.എഫിന് പ്രായം 30 കവിയരുത്. പിന്നാക്ക, പട്ടിക,ഭിന്നശേഷി, ട്രാന്‍ജെന്‍ഡര്‍ വനിതകള്‍ എന്നിവര്‍ക്ക് 5 വര്‍ഷത്തെ ഇളവുണ്ട്. രണ്ട് പേപ്പറുകളാണ് ഉണ്ടാവുക. ഒന്നാം പേപ്പറിന് 100 മാര്‍ക്കും രണ്ടാം പേപ്പറിന് 200 മാര്‍ക്കും ഉണ്ടാവും. നെഗറ്റീവ് മാര്‍ക്കില്ല.
കേരളത്തില്‍ അങ്കമാലി, ആലപ്പുഴ/ചെങ്ങന്നൂര്‍, എറണാകുളം/മൂവാറ്റുപുഴ, ഇടുക്കി,കാസര്‍ഗോഡ്,കണ്ണൂര്‍,കൊല്ലം,കോട്ടയം,കോഴിക്കോട്,മലപ്പുറം,പാലക്കാട്,പത്തനംതിട്ട,തിരുവനന്തപുരം,തൃശൂര്‍,വയനാട് എന്നിവിടങ്ങളിലും ലക്ഷദ്വീപില്‍ കവരത്തിയിലുമാണ് പരീക്ഷ കേന്ദ്രങ്ങളുള്ളത്. പരീക്ഷയുടെ സിലബസ്,രീതി, എന്നിവയും വിജ്ഞാപനവും https://ugcnet.nta.ac.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക