ദോഹ: ഖത്തര്‍ എയര്‍വേയ്സ് സൗദിയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു. സൗദിയിലെ മൂന്ന് നഗരങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വേയ്സ് സര്‍വീസ് വ്യാപിപ്പിക്കുന്നത്. ആദ്യ സര്‍വീസ് ഈ മാസം അവസാനത്തോടെ ആരംഭിക്കും.
അല്‍ ഉല, തബൂക്ക്, യാമ്പു എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വീസ്. ഇതോടെ സൗദിയിലെ മൂന്ന് പുതിയ നഗരങ്ങളിലേക്ക് കൂടി ഖത്തര്‍ എയര്‍ വേയ്സിന്റെ വിമാനങ്ങള്‍ പറക്കും. ഈ മാസം 29ന് അല്‍ ഉലയിലേക്കുള്ള സര്‍വീസിന് തുടക്കം കുറിക്കും. ഡിസംബര്‍ 6ന് യാന്‍ബുവിലേക്കും തുടര്‍ന്ന് 14ന് തബൂക്കിലേക്കും സര്‍വീസ് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക