ജോജു ജോര്‍ജ് പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന പുതിയ ചിത്രം ‘പുലിമട’ ഒക്ടോബർ 26ന് ചിത്രം തിയറ്ററുകളില്‍ എത്തും. എ കെ സാജനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും പുറത്തെത്തിയ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. പെണ്ണിന്റെ സുഗന്ധം (സെന്റ് ഓഫ് എ വുമണ്‍) എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. പാന്‍ ഇന്ത്യന്‍ സിനിമയായി പുറത്തിറങ്ങുന്ന പുലിമടയില്‍ ജോജുവിന്റെ നായികമാരാകുന്നത് ഐശ്വര്യ രാജേഷും ലിജോമോളുമാണ്.
പൊലീസ് കോൺസ്റ്റബിൾ ആയ വിൻസന്റ് സ്കറിയയുടെ (ജോജു ജോർജ്) വിവാഹവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും അത് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് പുലിമടയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുക.
ഐൻസ്റ്റീൻ മീഡിയ, ലാൻഡ് സിനിമാസ് എന്നീ ബാനറുകളിൽ ഐൻസ്റ്റീൻ സാക് പോൾ, രാജേഷ് ദാമോദരൻ എന്നിവർ ചേർന്നാണ് പുലിമട നിർമ്മിക്കുന്നത്. ജോഷിയുടെ ജോജു സിനിമയായ ആന്റണി നിര്‍മ്മിക്കുന്നതും ഐൻസ്റ്റീൻ മീഡിയയാണ്.
ബാലചന്ദ്ര മേനോൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ജിയോ ബേബി, അബു സലിം, സോന നായർ, കൃഷ്ണ പ്രഭ, പൗളി വത്സൻ, ഷിബില തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മ്യൂസിക് ഇഷാൻ ദേവ്, പശ്ചാത്തല സംഗീതം അനിൽ ജോൺസൻ, പ്രൊഡക്ഷൻ ഡിസൈനർ വിനീഷ് ബംഗ്ലാൻ, എസ്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിജോ ജോസഫ്, പ്രൊഡക്ഷൻ കണ്ട്രോളര് രാജീവ് പെരുമ്പാവൂർ, ആർട്ട് ഡയറക്ടർ ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് ഷാജി പുൽപ്പള്ളി, ഷമീർ ശ്യാം, കൊസ്റ്റ്യൂം സുനിൽ റഹ്മാൻ, സ്റ്റെഫി സേവ്യർ, സൗണ്ട് ഡിസൈനിങ് & മിക്സിങ് സിനോയ് ജോസഫ്, ഗാനരചന റഫീക്ക് അഹമ്മദ്, ഡോ. താര ജയശങ്കർ, ഫാ. മൈക്കിൾ പനയ്ക്കൽ, ചീഫ് അസോസിയേറ്റ് ഡയാക്ടർ ഹരീഷ് തെക്കേപ്പാട്ട്, ഡി ഐ ലിജു പ്രഭാകർ, വിഎഫ്എക്സ് പ്രോമിസ്, മാർക്കറ്റിങ് ഒബ്സ്ക്യുറ, സ്റ്റിൽ അനൂപ് ചാക്കോ, റിൻസൻ എം ബി ,പിആർഒ മഞ്ജു ഗോപിനാഥ്, ഡിസൈൻ ഓൾഡ് മങ്ക്സ്, വിതരണം ആൻ മെഗാ മീഡിയ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക