ഏഷ്യൻ ഗെയിംസിൽ 21 സ്വർണവും 33 വെള്ളിയും 37 വെങ്കലവും അടക്കം 91 മെഡലുകൾ സ്വന്തമാക്കി ഇന്ത്യ. ഇന്ന് അമ്പെയ്ത്തിൽ പുരുഷൻമാരുടെ റികർവ് ഇനത്തിൽ ഇന്ത്യൻ ടീം വെള്ളി കരസ്ഥമാക്കി. വനിതകളുടെ ഗുസ്തിയിൽ 62 കിലോഗ്രാം വിഭാഗത്തിൽ വെങ്കലമെഡൽ സ്വന്തമാക്കി സോനം മാലിക്കും മെഡൽവേട്ട തുടർന്നു.
അമ്പെയ്ത്തിൽ അതാനു ദാസ്, തുഷാർ ഷെൽക്കെ,ധീരജ് ബൊമ്മദേവര എന്നിവരടങ്ങിയ ടീം വെള്ളിമെഡൽ സ്വന്തമാക്കി.സെപക് താക്രോയിൽ ഇന്ത്യൻ വനിതകളുടെ ടീം വെങ്കല മെഡൽ കരസ്ഥമാക്കി. കബഡിയിൽ സെമിഫൈനലിൽ പാക്കിസ്ഥാനെതിരെ മത്സരിച്ച് അനായാസമായി ജയം കരസ്ഥമാക്കിയ ഇന്ത്യൻ പുരുഷ വനിതാ ടീമുകൾ ഫൈനലിൽ സ്വർണ്ണ പ്രതീക്ഷയിലാണ്. ബംഗ്ലാദേശിനെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ച് പുരുഷ ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക