വിജയ് ചിത്രം ലിയോയുടെ ട്രെയിലർ പ്രദർശിപ്പിച്ച ചെന്നെെ രോഹിണി സിൽവർ സ്ക്രീൻസ് തിയേറ്ററിന് കനത്ത നാശനഷ്ടം. ആരാധകരുടെ അതിരുവിട്ട ആവേശമാണ് തിയേറ്ററിനെ നശിപ്പിച്ചതെന്നാണ് ആരോപണം. ട്രെയിലർ പ്രദർശിപ്പിച്ചതിന് ശേഷമുള്ള രോഹിണി തിയേറ്റർ എന്ന അവകാശവാദത്തോടെയുള്ള ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആരാധകർ സീറ്റിന് മുകളിലൂടെ നടക്കുന്നത് വീഡിയോയിൽ കാണാം.
സീറ്റുകളില്‍ ഭൂരിഭാഗവും ഉപയോഗശൂന്യമായിട്ടുണ്ട്. വിജയ് ചിത്രങ്ങളുടെ ട്രെയിലർ റിലീസ് ചെയ്യുമ്പോൾ പ്രത്യേക ഫാൻസ് ഷോകൾ സംഘടിപ്പിക്കാറുള്ള തിയേറ്ററുകളിൽ ഒന്നാണ് ചെന്നൈയിലെ രോഹിണി സിൽവർ സ്ക്രീൻസ്. സാധാരണ തിയേറ്റർ ഹാളിന് പുറത്താണ് പ്രദർശനം നടത്തുന്നത്. ഇത്തവണ തിയേറ്ററിന് പുറത്ത് നടത്തുന്ന പരിപാടിക്ക് സംരക്ഷണം നൽകില്ലെന്ന് പൊലീസ് അറിയിച്ചതിനെ തുടർന്നാണ് തിയേറ്റർ സ്ക്രീനിൽ തന്നെ ട്രെയിലർ പ്രദർശിപ്പിച്ചത്.
വൈകിട്ട് 6.30 നാണ് ലിയോയുടെ ട്രെയ്ലര് യുട്യൂബിലൂടെ റിലീസ് ആയത്. ഇതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ തിയറ്റര്‍ പരിസരം വിജയ് ആരാധകരെക്കൊണ്ട് നിറഞ്ഞിരുന്നു. ട്രെയ്ലര് പ്രദര്‍ശിപ്പിക്കുന്ന വിവരം തിയറ്ററിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ മുന്‍കൂട്ടി അറിയിക്കുയും ചെയ്തിരുന്നു. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ലിയോയുടെ ഓഡിയോ ലോഞ്ചിന് പൊലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. നിരവധിപേരാണ് ആരാധകരെ വിമർശിച്ചുകൊണ്ട് എത്തുന്നത്.
Ridiculous
Feeling sad for the owner
At the same time, he is the sole reason for improperly organizing this
Earned it 👍 pic.twitter.com/GGq5MNIoYK— Chimbu thala (@Harirake) October 5, 2023
Rohini Cinemas completely thrashed by Joseph Vijay fans after #LeoTrailer screening. pic.twitter.com/vQ9sd6uvJg
— Manobala Vijayabalan (@ManobalaV) October 5, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക