ഉച്ചഭക്ഷണം കഴിഞ്ഞ് കുറച്ച് നേരം കിടക്കുന്ന ശീലം ചിലർക്കുണ്ട്. ഉച്ചമയക്കം അലസതയുടെയും മടിയുടെയും ലക്ഷണമായാണ് പൊതുവേയുള്ള അഭിപ്രായം. എന്നാൽ ഉച്ചയുറക്കം ആരോഗ്യത്തിന് നല്ലതാണെന്നാണ് അമേരിക്കയിലെ പെന്‍സില്‍വേനിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ കണ്ടെത്തല്‍.
ഉച്ചയൂണുകഴിഞ്ഞ് ഒരുമണിക്കൂര്‍ മയങ്ങുന്നത് ഓര്‍മശക്തിയും തീരുമാനങ്ങളെടുക്കാനുള്ള കഴിവും വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനത്തിൽ പറയുന്നു. മുതിര്‍ന്നവരിലുണ്ടാകുന്ന ഓര്‍മക്കുറവ് പരിഹരിക്കാന്‍ ഉച്ചയ്ക്ക് ഒരു മണിക്കൂറെങ്കിലും ഉറങ്ങിയാൽ മതിയെന്ന് പഠനത്തിന് നേതൃത്വം നല്കിയ ജെക്സിന് ലീ പറയുന്നു. 65 വയസ്സിനുമുകളില്‍ പ്രായമുള്ള മൂവായിരംപേരെ പഠനവിധേയമാക്കിയാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്.
ഭക്ഷണശേഷം രണ്ടിനും മൂന്നിനും ഇടയ്ക്കുള്ള സമയമാണ് ഉച്ചമയക്കത്തിന് ഏറ്റവും നല്ലതെന്നും പഠനത്തിൽ പറയുന്നു. ഒരുമണിക്കൂര്‍വരെ ഉച്ചമയക്കത്തിലേര്‍പ്പെടുന്നവര്‍ മറ്റുള്ളവരേക്കാള്‍ ശാരീരികവും മാനസികവുമായി മെച്ചപ്പെട്ടവരാണെന്നാണ് പഠനത്തിൽ പറയുന്നു. ഉച്ചയ്ക്ക് തീരെ മയങ്ങാത്തവരുടെ മാനസികാരോഗ്യം മറ്റുള്ളവരേക്കാള്‍ മൂന്നുമുതല്‍ ആറുമടങ്ങുവരെ കുറവായിരിക്കുമെന്നും പഠനത്തിൽ പറയുന്നു. ഉച്ചയ്ക്ക് ഉറങ്ങുന്നതിലൂടെ ഹൃദയത്തിന്റെ പ്രവര്‍ത്തനവും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കാന്‍ സാധിക്കുമെന്നും പഠനങ്ങളിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക