ന്യൂഡൽഹി: ഹമാസ് ഭീകരാക്രമണത്തിൽ ഇസ്രായേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇസ്രായേലിലെ ഭീകരാക്രമണ വാർത്തകൾ ഞെട്ടലോടെയാണ് കേട്ടതെന്ന് അദ്ദേഹം പറഞ്ഞു.
നിരപരാധികളായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പം ഈ രാജ്യത്തിന്റെ പ്രാർത്ഥനയുണ്ടെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. ഈ സമയത്ത് ഇസ്രായേലിനോട് ഐക്യദാർഢ്യപ്പെടുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, ഇസ്രായേലിലെ ഇന്ത്യൻ എംബസി ഇന്ത്യന്‍ പൗരന്മാരോടും ജാഗ്രത പാലിക്കാന്‍ നിർദേശം നല്‍കിയിട്ടുണ്ട്. അനാവശ്യ സഞ്ചാരം ഒഴിവാക്കാനും സുരക്ഷാ ഷെല്‍റ്ററുകളില്‍ നില്‍ക്കാനുമാണ് നിർദേശം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക