കൊച്ചി: മുനമ്പം ബോട്ട് അപകടത്തിൽപ്പെട്ട് കാണാതായ നാലുപേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ചാപ്പ കടപ്പുറം സ്വദേശി മോഹനന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മാലിപ്പുറം കടപ്പുറത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മാലിപ്പുറം സ്വദേശി ശരത്തിന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച വൈകിട്ടുണ്ടായ അപകടത്തിലാണ് ഇവരെ കാണാതായത്.
വ്യാഴാഴ്ചയും വെള്ളിയാഴ്ചും നടത്തിയ തിരച്ചില്‍ ആരുടേയും മൃതദേഹം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. മറ്റ് രണ്ടുപേർക്കായി മത്സ്യത്തൊഴിലാളികളുടെയും കോസ്റ്റൽ പൊലീസിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മൃതദേഹം ഇപ്പോൾ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക