നാലുമണി ചായക്കൊപ്പം കഴിക്കാൻ എന്തെങ്കിലും ഒരു സ്നാക്ക് ഉണ്ടെങ്കിൽ നല്ലതല്ലേ. അങ്ങനെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പിയാണ് പറയുന്നത്.
ഇതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് ഒരു ഇടത്തരം വലിപ്പമുള്ള സവാള അരിഞ്ഞത്, രണ്ടോ മൂന്നോ പച്ചമുളക്, രണ്ട് ഉരുളക്കിഴങ്ങ് അരിഞ്ഞത്, ഒരു ചെറിയ കഷണം ഇഞ്ചി, കുറച്ച് വെളുത്തുള്ളി അല്ലികൾ എന്നിവ ചേർത്ത് വെള്ളമില്ലാതെ നല്ലതുപോലെ അരച്ചെടുക്കണം. ഇത് മാറ്റിവയ്ക്കാം.
പിന്നീട് മറ്റൊരു പാത്രം എടുത്ത് ഇതിലേക്ക് കുറച്ച് അരിപ്പൊടി ഇട്ടു കൊടുക്കണം. രണ്ട് സ്പൂൺ റവ, പാകത്തിന് ഉപ്പ്, കുറച്ച് ഉണക്കമുളക് ചതച്ചത്, കുറച്ച് ജീരകം, അല്പം ഗരം മസാല, മല്ലിയില അരിഞ്ഞത് എന്നിവ കൂടി ചേർത്തു കൊടുക്കാം. ഇത് നല്ലതുപോലെ മിക്സ് ചെയ്ത് എടുത്തതിനുശേഷം നേരത്തെ അരച്ച് മാറ്റിവെച്ച അരപ്പു കൂടി ചേർത്തു കൊടുക്കാം. പാകത്തിന് വെള്ളവും കൂടി ചേർത്തതിനുശേഷം അടുപ്പിൽ വച്ച് നല്ലതുപോലെ കുറുക്കിയെടുക്കാം.
തണുത്തതിനുശേഷം കയ്യിൽ അല്പം വെള്ളമോ എണ്ണയോ തടവിയതിനുശേഷം കട്ട്ലെറ്റിന്റെ ആകൃതിയിൽ പരത്തി എടുക്കാം. ഒരു പാനിൽ എണ്ണ ചൂടാക്കിയതിനുശേഷം ഓരോന്നായി ഇട്ട് ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ തിരിച്ചും മറിച്ചുമിട്ട് വറുത്തെടുക്കാം. രുചികരമായ നാലുമണി പലഹാരം റെഡി
പ്രതികരിക്കാൻ ഇവിടെ എഴുതുക