ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി സുരേഷ് ഗോപി. ഇന്നലെ വൈകിട്ട് ഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചായിരുന്നു കൂടികാഴ്ച. സുരേഷ് ഗോപിയുടെ കുടുംബവും ഒപ്പമുണ്ടായിരുന്നു.
മകള്‍ ഭാഗ്യയുടെ വിവാഹത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചു. മോദിയുമായുള്ള കുടിക്കാഴ്ചയുടെ ഫോട്ടോകള്‍ സുരേഷ് ഗോപി പങ്കുവച്ചു. മോദി ദി ഫാമിലി മാന്‍..പരിവാരോം കി നേതാ എന്ന അടിക്കുറിപ്പോടെയാണ് സുരേഷ് ഗോപി ചിത്രം പങ്കുവച്ചിരിക്കുന്നത്.
മൂത്തമകള്‍ ഭാഗ്യയുടെ വിവാഹക്ഷണക്കത്ത് മോദിക്ക് കൈമാറുന്നതിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. താമര രൂപത്തിലുളള ആറന്മുളക്കണ്ണാടി സുരേഷ് ഗോപിയും കുടുംബവും മോദിക്ക് സമ്മാനിക്കുന്നതും ചിത്രത്തില്‍ കാണാം. കഴിഞ്ഞ ജൂലൈയിലായിരുന്നു മൂത്ത മകള്‍ ഭാഗ്യയുടെ വിവാഹനിശ്ചയം.
2024 ജനുവരി 17ാം തീയതി ഗുരുവായൂരിൽവെച്ചാണ് ഭാഗ്യയുടെയും ബിസിനസ്സുകാരനുമായ ശ്രേയസ് മോഹന്റെയും വിവാഹം. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ്. വിവാഹത്തിന് ശേഷം ജനുവരി 20ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ റിസപ്ഷനുണ്ടാകും.
https://www.facebook.com/ActorSureshGopi/posts/863761071785578?ref=embed_post
പ്രതികരിക്കാൻ ഇവിടെ എഴുതുക