ബെംഗളൂരു: കര്‍ണാടകയിൽ പടക്ക ഗോഡൗണിൽ തീപിടിച്ചു. അപകടത്തിൽ 12 പേര് മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതര പരുക്കേറ്റു. കര്‍ണാടക ഹൊസൂര്‍ അതിര്‍ത്തിയില്‍ അത്തിപള്ളിയിലെ പടക്കക്കടയിലാണ് തീപിടിത്തമുണ്ടായത്. സമീപത്തെ അഞ്ച് കടകളിലേക്കും തീപടര്‍ന്ന് പൂര്‍ണമായും കത്തി നശിച്ചു.
പടക്കക്കട ഉടമയായ നവീന്‍, കണ്ടെയ്നര്‍ വാഹനത്തില്‍ നിന്ന് പടക്കക്കടയിലേക്ക് പടക്കങ്ങള്‍ അടങ്ങിയ പെട്ടികള്‍ കയറ്റുന്നതിനിടെയാണ് അപ്രതീക്ഷിതമായി പടക്കങ്ങള്‍ പൊട്ടിത്തെറിച്ചത്. നിലവില്‍ 12 പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.
ഈ വർഷത്തെ ദീപാവലിക്കായി ലക്ഷങ്ങളുടെ പടക്കങ്ങളാണ് കടയിൽ സൂക്ഷിച്ചിരുന്നത്. ഇവയെല്ലാം തീപിടിത്തത്തിൽ പൊട്ടിത്തെറിച്ചു. വിവരമറിഞ്ഞയുടൻ അഗ്നിശമന സേനാംഗങ്ങളും സംസ്ഥാന ദുരന്ത നിവാരണ സേന അധികൃതരും സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക