കൊച്ചി: മുനമ്പം ബോട്ട് അപകടത്തിൽപ്പെട്ട് കാണാതായവരിൽ രണ്ട് പേർക്കായുള്ള തെരച്ചിൽ തുടരുന്നു. കാണാതായ നാല് പേരിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ ഇന്നലെ കണ്ടെത്തിയിരുന്നു.
മുനമ്പം, അഴീക്കോട് മേഖലകൾ കേന്ദ്രീകരിച്ചാണ് തെരച്ചിൽ. കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും തെരച്ചിൽ നടത്തുന്നുണ്ട്.
അഴിക്കോട് എഴ് ഭാഗത്ത് നിന്നാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്. മാലിപ്പുറം കടപ്പുറത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ഫൈബർ ബോട്ട് വ്യാഴാഴ്ച വൈകീട്ടാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ചയും വെള്ളിയാഴ്ചും നടത്തിയ തിരച്ചില്‍ ആരുടേയും മൃതദേഹം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക