കോഴിക്കോട്: കോഴിക്കോട് മാലിന്യ സംസ്കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹത ഉണ്ടെന്ന് കോർപറേഷൻ. സിറ്റി പോലീസ് കമ്മീഷണർക്കും വെള്ളയിൽ പോലീസിനും കോർപ്പറേഷൻ പരാതി നൽകി. 10 ഫയർഫോഴ്സ് യൂണിറ്റുകളുടെ സഹായത്തോടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഇന്നലെ രാത്രിയോടെയാണ് വെസ്റ്റ്ഹിൽ മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീ പൂർണമായും അണച്ചത്.
തീ പിടിത്തത്തിന് പിന്നാലെ മേയർ രാജിവെക്കണം എന്ന പ്രതിപക്ഷ ആരോപണത്തിന് പിന്നിൽ രാഷ്ട്രീയ ദുഷ്ടലാക്ക് ഉണ്ടെന്നും കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പറഞ്ഞു. കോർപറേഷന്റെ നേതൃത്വത്തിലുള്ള പ്രാഥമിക അന്വേഷണം പൂർത്തിയായി. തീ പിടിക്കാൻ കാരണം ഷോർട്ട് സർക്യൂട്ടല്ല എന്നാണ് പ്രാഥമിക വിലയിരുത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക