കൊല്ലം: കൊല്ലത്ത് എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. ഇരവിപുരം സ്വദേശി ബാദുഷായാണ് 75 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റിലായത്. ജില്ലാ ഡാൻസാഫ് ടീമും കൊല്ലം ഈസ്റ്റ് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.
പൊലീസിന്റെ യോദ്ധാവ് നമ്പറിലേക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ കേന്ദീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. അടിവസ്ത്രത്തിനുള്ളിലാണ് ലഹരി മരുന്ന് ഒളിപ്പിച്ചിരുന്നത്. ബെംഗളൂരുവിൽ നിന്നാണ് ഇയാൾ ലഹരി മരുന്ന് എത്തിച്ചിരുന്നത്. ഇയാളിൽ നിന്നും എം.ഡി.എം.എ വാങ്ങിയവരെ കണ്ടെത്താനും പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം കൊല്ലം കരുനാഗപ്പള്ളിയിലും എംഡി എം എയുമായി ഏഴ് യുവാക്കൾ അറസ്റ്റിലായി. കരുനാഗപ്പള്ളിയിൽ വിവിധ ഭാഗങ്ങളിൽ നടത്തിയ എക്സ്സൈസ് പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്.
അയണിവേലിക്കുളങ്ങരയിൽ നടത്തിയ പരിശോധനയിൽ അഭിജിത്ത് ,അഭിരാജ്,പ്രണവ് എന്നിവർ പിടിയിലായി. തഴവ ഭാഗത്തുനിന്നും നവാസ്, ജിതിൻ , ബിൻ താലിഫ് , ഫൈസൽ എന്നിവരും പിടിയിലായി. 07.47 ഗ്രാം എം.ഡി.എം.എ യാണ് പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക