ടെൽ അവീവ്: ഹമാസും ഇസ്രയേലും തമ്മിലുള്ള യുദ്ധത്തില്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുന്‍ പോണ്‍താരം മിയ ഖലീഫ. പലസ്തീനിലെ നിലവിലെ സാഹചര്യം മനസിലാക്കിയാല്‍ അവരുടെ പക്ഷത്ത് നില്ക്കാതിരിക്കാന് കഴിയില്ലെന്ന് മിയ എക്സില്‍ കുറിച്ചു.
‘പലസ്തീനിലെ സാഹചര്യം മനസിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ വംശീയതയുടെ ആ തെറ്റായ വശത്താണ്. അത് കാലക്രമേണ ചരിത്രം തെളിയിക്കുമെന്നും മിയ എക്സില്‍ കുറിച്ചു’.
ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ മിയയ്ക്കെതിരെ പ്രതിഷേധം നിറഞ്ഞു. എന്തൊക്കെ പറഞ്ഞാലും പിന്തുണ പലസ്തീന് തന്നെയാകുമെന്നും പലസ്തീന് സ്വതന്ത്രമാകുന്നതുവരെ ആ നിലപാട് തുടരുമെന്നും മിയ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക