എല്ലാ വീട്ടിലും എല്ലായ്പ്പോഴും ഉണ്ടാകുന്ന ഒന്നാണ് പഴം. പഴം വെച്ച് നമുക്കൊരു ഹൽവ റെഡിയാക്കി എടുത്താലോ. വളരെ എളുപ്പത്തിൽ മൂന്ന് ചേരുവകൾ മാത്രം ഉപയോഗിച്ച് ഹൽവ എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം.
ഇതിനായി ആദ്യം തന്നെ നല്ലതുപോലെ പഴുത്ത മൂന്ന് പഴമെടുത്ത് മിക്സിയുടെ ജാറിലേക്ക് അരിഞ്ഞ് ഇടണം. ഇത് വെള്ളം ചേർക്കാതെ നല്ലതുപോലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. പിന്നീട് ഇതിലേക്ക് കുറച്ച് കോൺഫ്ലവർ ചേർത്തു കൊടുക്കാം. ഒരല്പം വെള്ളം കൂടി ചേർത്ത് ഇത് നല്ലതുപോലെ അടിച്ചെടുക്കാം. ഒരു പാൻ അടുപ്പത്തു വച്ച് ചൂടാക്കിയതിനുശേഷം ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ചുകൊടുക്കണം.
നെയ്യ് ചൂടായി കഴിയുമ്പോൾ നമ്മൾ അരച്ച് മാറ്റി വച്ചിരിക്കുന്ന പഴത്തിന്റെ മിക്സ് ചേർത്തു കൊടുക്കാം. നല്ലതുപോലെ ഇളക്കി കുറുകി വരുന്നത് വരെ വെയിറ്റ് ചെയ്യാം. ഒന്ന് കുറുകി വരുമ്പോൾ ഇതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാരയോ ശർക്കരയോ ചേർത്തു കൊടുക്കാം. പാനിൽ നിന്നും വിട്ടു കിട്ടുന്ന പരുവം ആകുമ്പോൾ വെളിച്ചെണ്ണ തൂവിയ ഒരു പാത്രത്തിലേക്ക് മാറ്റി സെറ്റ് ചെയ്ത് എടുക്കാം. ആവശ്യമെങ്കിൽ ഡ്രൈ ഫ്രൂട്ട്സ് വിതറി അലങ്കരിക്കാവുന്നതാണ്. രുചികരമായ പഴം ഹൽവ തയ്യാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക