വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം സുരേഷ് ഗോപിയും ബിജുമേനോനും ഒന്നിക്കുന്ന ‘ഗരുഡൻ’ എന്ന ത്രില്ലർ ചിത്രത്തിന്റെ മേക്കിങ് വീഡിയോ മണിയറ പ്രവർത്തകർ പുറത്തുവിട്ടു. നവംബർ ആദ്യവാരത്തോടെ തീയേറ്ററുകളിൽ എത്താൻ തയ്യാറെടുക്കുകയാണ് മാജിക് ഫ്രാൻസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രം. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി കഴിഞ്ഞു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ലൊക്കേഷൻ വീഡിയോകളും എല്ലാം വൻ ജനശ്രദ്ധ ആകർഷിച്ചിരുന്നു.
നീതിക്കുവേണ്ടി പോരാടുന്ന പോലീസ് ഓഫീസറുടെയും കോളേജ് പ്രൊഫസറുടെയും ജീവിതത്തിലൂടെ കടന്നുപോകുന്ന ചിത്രം മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതി അരുൺ വർമ്മയാണ് സംവിധാനം ചെയ്യുന്നത്. പോലീസ് ഓഫീസർ ഹരീഷ് മാധവനായി സുരേഷ് ഗോപിയെത്തുമ്പോൾ നിഷാന്ത് എന്ന കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് ബിജുമേനോൻ എത്തുക.
കൊച്ചിയിലും ഹൈദരാബാദിലുമായി ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രത്തിൽ സിദ്ദീഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, അഭിരാമി, ദിവ്യ പിള്ള, തലൈവാസൽ വിജയ്, അർജുൻ നന്ദകുമാർ, മേജർ രവി, ബാലാജി ശർമ, സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കങ്കോൽ, ജെയ്സ് ജോസ്, മാളവിക, ജോസുകുട്ടി, ചൈതന്യ പ്രകാശ് തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത് ജെയക്സ് ബിജോയ് ആണ്.
https://www.facebook.com/watch/?v=670115511765590
പ്രതികരിക്കാൻ ഇവിടെ എഴുതുക