വൈദ്യുതി നിരക്ക് ഇനിയും വർദ്ധിപ്പിക്കേണ്ടിവരും എന്നും ചെറിയതോതിൽ വൈദ്യുതി നിരക്ക് വേണ്ടിവരും എന്നാണ് കരുതുന്നത് എന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതിയുടെ വില വർദ്ധനവ് തീരുമാനിക്കുന്നത് റെഗുലേറ്ററി കമ്മീഷൻ ആണ് എന്നും വലിയ വർദ്ധനവ് ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.
പുറത്തുനിന്ന് വൈദ്യുതി വാങ്ങുമ്പോൾ അവരാണ് വില നിശ്ചയിക്കുന്നത്. അതിന് അനുപാതികമായി നിരക്ക് വർദ്ധിപ്പിക്കേണ്ടി വരും എന്നും കഴിഞ്ഞ രണ്ട് ദിവസം വൈദ്യുതി പ്രതിസന്ധി ഉണ്ടായിരുന്നുഎന്നും മന്ത്രി പറഞ്ഞു. 17 പൈസ നിലവിൽ വർധിപ്പിച്ചത് ഇറക്കുമതി കൽക്കരി ഉപയോഗിക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് മന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക